Posted On
date_range Updated On
date_range മദ്യലഹരിയിൽ അമിത്ഷായുടെ സുരക്ഷാ ഡ്യൂട്ടിക്കെത്തി; ജോലിയിൽ നിന്ന് മാറ്റി നിർത്തി
നെടുമ്പാശ്ശേരി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സുരക്ഷാ ഡ്യൂട്ടിക്ക് നിയോഗിച്ച ഉദ്യോഗസ്ഥൻ മദ്യപിച്ച് എത്തിയതിനെ തുടർന്ന് ജോലിയിൽ നിന്ന് മാറ്റി നിർത്തി. കെ.എ.പി ബറ്റാലിയനിലെ അസിസ്റ്റൻറ് കമാൻഡന്റ് എസ്. സുരേഷാണ് കൊച്ചി വിമാനത്താവളത്തിലെ ഡ്യൂട്ടിക്ക് മദ്യപിച്ച് എത്തിയത്.
ഇയാൾക്കെതിരെ പൊലീസ് അന്വേഷണം തുടങ്ങി. വ്യാഴാഴ്ച രാത്രിയാണ് സംഭവം. നെടുമ്പാശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്ത് വൈദ്യ പരിശോധനക്ക് വിധേയനാക്കിയിരുന്നു.
ഇയാളുടെ ചില ചേഷ്ടകളും സംശയം ജനിപ്പിച്ചു. വൈദ്യ പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടിയുണ്ടാകുമെന്നാണ് വിവരം. മുമ്പ് പ്രധാനമന്ത്രിയുടെ സുരക്ഷക്കെത്തിയ ഉദ്യോഗസ്ഥനും മദ്യപിച്ചതായി കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.