കോഴിക്കോട്​​ നഗരത്തിലെ മുസ്​ലീം പള്ളികൾ അടച്ചിടും

കോ​ഴിക്കോട്​: കോവിഡ് 19​ ജാഗ്രതയുടെ ഭാഗമായി മുസ്​ലിം പള്ളികളിൽ ജുമുഅയും സംഘടിത നമസ്​കാരവും തൽക്കാലം ഒഴിവ ാക്കുന്നു. കോഴിക്കോട്​ പട്ടാളപ്പള്ളി, പാളയം മൊയ്​തീൻ പള്ളി, മാവൂർ റോഡ്​ ലുലുഅ്​ മസ്​ജിദ്, മേലേപാളയം ലിവാഉൽ ഇസ്​ലാം മസ്​ജിദ്​, ​, ചെറൂട്ടി റോഡ്​ എം.എസ്​.എസ്​ പള്ളി, ചേന്ദമംഗല്ലൂർ ഒതയമംഗലം മഹല്ല്​ പള്ളി എന്നിവിടങ്ങളിൽ ദിവസേനയുള്ള അഞ്ച്​ നേരത്തെ സംഘടിത നമസ്കാരങ്ങളും വെള്ളിയാഴ്​ചകളിലെ ജുമുഅ നമസ്​കാരവും താൽകാലികമായി നിർത്തിവെക്കാൻ തീരുമാനിച്ചു.

അതേ സമയം പള്ളികളിൽ ബാങ്ക്​ വിളി നടക്കും. ഇമാമും ബാങ്ക്​ വിളിക്കുന്ന ആളും നമസ്​കാരം നിർവഹിക്കും.
വഖഫ്​ ബോർഡി​​െൻറ നേതൃത്വത്തിൽ കോഴിക്കോട്ട്​ ചേർന്ന മുസ്​ലീം സംഘടനകളുടെ യോഗം കർശനമായ ജാഗ്രതാനടപടികൾ പള്ളികളിൽ സ്വീകരിക്കാൻ ​െഎകകണേഠ്യന തീരുമാനിച്ചു.

Tags:    
News Summary - calicut masjid stops scheduled group prayer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.