പു​ൽപള്ളിയിൽ ജനവാസ ​േ​​കന്ദ്രത്തിലിറങ്ങിയ കടുവയെ പിടികൂടാൻ കൂട്​ സ്​ഥാപിച്ചു

പുൽപള്ളി (വയനാട്)​: ജനവാസ കേന്ദ്രമായ പുൽപള്ളി പള്ളിചിറയിൽ ഇറങ്ങിയ കടുവയെ പിടികൂടാൻ വനം വകുപ്പ് കൂട് സ്ഥാപിച്ചു. പ്രദേശത്ത് കഴിഞ്ഞ രണ്ടാഴ്​ചക്കിടെ രണ്ടു പശുക്കിടാക്കളെയാണ് കടുവ കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസം കടുവയെ വനത്തിലേക്ക് തുരത്തുന്നതിനിടെ വനപാലക സംഘത്തെയും കടുവ ആക്രമിച്ചിരുന്നു.


പ്രദേശത്ത് സ്ഥാപിച്ച ക്യാമറകളിൽ ആൺകടുവയുടെ ദൃശ്വങ്ങൾ പതിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കടുവയെ പിടികൂടാൻ കൂട് സ്ഥാപിച്ചത്. പ്രദേശത്തെ വർധിച്ചു വരുന്നകടുവ ശല്യത്തിനെതിരെ പ്രക്ഷോഭമാരംഭിക്കുമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകി. കടുവയെ മയക്കുവെടിവെച്ച് പിടികൂടണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Full View

കടുവ ഭീഷണി നിലനിൽക്കുന്ന പള്ളിച്ചിറ, ചങ്ങമ്പം പ്രദേശങ്ങൾ സൗത്ത് വയനാട് ഡി.എഫ് ഒ പി. രഞ്ജിത് കുമാർ സന്ദർശിച്ചു. കടുവയെ പിടികൂടാൻ നടപടിയെടുക്കുമെന്ന് അദ്ദേഹം ഉറപ്പും നൽകിയിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.