പൗരത്വ ഭേദഗതി നിയമം വിജ്ഞാപനം ചെയ്യരുതെന്ന് കേരളം ആവശ്യപ്പെടണം -സതീശൻ

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം വിജ്ഞാപനം ചെയ്യരുതെന്ന് കേന്ദ്ര സർക്കാറിനോട് കേരളം ആവശ്യപ്പെടണമെന്ന് പ്രതിപക്ഷം. ഈ വിഷയം നാളെ നടക്കുന്ന നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ ചർച്ച ചെയ്യണമെന്ന് ചൂണ്ടിക്കാട്ടി വി.ഡി സതീശൻ സ്പീക്കർക്ക് നോട്ടീസ് നൽകി.

പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധവും രാജ്യത്തിന്‍റെ വിശാല താൽപര്യങ്ങൾക്ക് എതിരുമാണ്. ഇക്കാര്യത്തിൽ പ്രതിപക്ഷത്തിന് കടുത്ത എതിർപ്പാണ്. ആഗ്ലോ ഇന്ത്യൻ വിഭാഗത്തിന്‍റെ സംവരണം നീക്കം ചെയ്ത കേന്ദ്ര നടപടിയിലും എതിർപ്പുണ്ടെന്നും സതീശൻ കത്തിൽ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, സതീശന്‍റെ നോട്ടീസിന് അനുമതി നൽകാൻ സാധ്യതയില്ല. പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുഖ്യമന്ത്രി അവതരിപ്പിക്കുന്ന പ്രമേയം ഏകകണ്ഠമായി പാസാക്കുക മാത്രമാവും നിയമസഭയിൽ നടക്കുക.

Tags:    
News Summary - CAA VD Satheesan -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.