സി. മുഹമ്മദ് ശരീഫ് നിര്യാതനായി

പെരുമ്പടപ്പ്: സി. മുഹമ്മദ് ശരീഫ് (80) നിര്യാതനായി. ഇന്ത്യൻ യൂനിയൻ മുസ്ലിംലീഗ് സംസ്ഥാന സമിതിയംഗം, മുസ്ലിം ലീഗ് പൊന്നാനി നിയോജക മണ്ഡലം പ്രസിഡന്റ്, പെരുമ്പടപ്പ് പുത്തൻപള്ളി ജാറം മദ്റസ ആൻഡ് ഹോസ്പിറ്റൽ പരിപാലന കമ്മിറ്റി ജനറൽ സെക്രട്ടറി, പൊന്നാനി എം.ഐ സഭ മാനേജർ, അയിരൂർ യു.പി സ്കൂൾ അധ്യാപകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

നൂറുൽ ഹുദ ബോർഡിങ് മദ്റസ, കരുണ കോളജ് ഓഫ് ഫർമസി, ടാലെന്‍റ് ബി ആർക് കോളജ് എന്നിവയുടെ സ്ഥാപക ചെയർമാനാണ്. മാറഞ്ചേരി സ്വദേശി മലയംകുളത്തയിൽ ഫാത്വിമയാണ് ഭാര്യ. മക്കൾ: അബ്ദുൽ സത്താർ, മുഹമ്മദ് ഹാറൂൺ, മുഹമ്മദ് സജീബ് (അയിരൂർ എ.യു.പി സ്കൂൾ അധ്യാപകൻ), മുംതാസ്, മുഹമ്മദ് സബാഹ്, മുഹമ്മദ് ഷഫീഖ്. മരുമക്കൾ: സൈനുദ്ദീൻ, ആരിഫ, ഫാത്വിമ, സബീല, ഷഫീറ, മുബീന. ഖബറടക്കം നാലിന് പുത്തൻപള്ളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

Tags:    
News Summary - C. Muhammad Shareef passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-01-01 04:28 GMT