വയനാട് ചുരത്തിലെ ഗതാഗതക്കുരുക്ക് (ഫയൽ ചിത്രം)
Posted On
date_range Updated On
date_range വയനാട് ചുരത്തിൽ ബസ് കുടുങ്ങി; വൻ ഗതാഗതക്കുരുക്ക് -VIDEO
വൈത്തിരി: വയനാട് ചുരത്തിൽ കെ.എസ്.ആർ.ടിസിയുടെ മൾട്ടി ആക്സിൽ വോൾവോ ബസ് ബ്രേക് ഡൗണായതിനെ തുടർന്ന് കടുത്ത ഗതാഗതക്കുരുക്ക്. ഏഴാം വളവിലാണ് ബസ് കേടായത്. ലക്കിടി മുതൽ അടിവാരം വരെ വാഹനങ്ങളുടെ നീണ്ടനിരയാണ്. ഇന്ന് രാവിലെ ഏഴരമണിക്ക് തുടങ്ങിയ ഗതാഗതക്കുരുക്ക് 10 മണിയായിട്ടും മാറിയിട്ടില്ല.
അവധി ദിനം ആഘോഷിക്കാൻ വയനാട്ടിലേക്ക് പുറപ്പെട്ട സഞ്ചാരികളുടെ നൂറുകണക്കിന് വാഹനങ്ങളാണ് ചുരത്തിൽ കുടുങ്ങിക്കിടക്കുന്നത്. അടിവാരം പൊലീസും ഹൈവേ പൊലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും ഗതാഗതക്കുരുക്ക് പരിഹരിക്കാൻ സജീവമായി രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.