പണിമുടക്കില്‍നിന്ന് ഒരു വിഭാഗം  ബസുടമകള്‍ പിന്മാറി

തൃശൂര്‍: നിരക്ക് വര്‍ധന ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകള്‍  19ന് നടത്തുമെന്ന് പ്രഖ്യാപിച്ച സമരത്തില്‍ നിന്ന് ബസ് ഓപറേറ്റേഴ്സ് കോഓഡിനേഷന്‍ കമ്മിറ്റിയും ബസ് ഓപറേറ്റേഴ്സ് കോണ്‍ഫെഡറേഷനും  പിന്മാറി. പണിമുടക്കിനാധാരമായ ആവശ്യങ്ങള്‍ 18ന് ചര്‍ച്ച ചെയ്യാമെന്ന്  ഗതാഗത മന്ത്രി അറിയിച്ചതിന്‍െറ അടിസ്ഥാനത്തിലാണ് പിന്മാറിയതെന്ന് കോഓഡിനേഷന്‍ ചെയര്‍മാന്‍ ടി. ഗോപിനാഥനും കോണ്‍ഫെഡറേഷന്‍ ജനറല്‍ കണ്‍വീനര്‍ നൗഷാദ് ആറ്റുപറമ്പത്തും തൃശൂരില്‍ അറിയിച്ചു. ഇരു സംഘടനകളുമായി സഹകരിക്കുന്ന ഏഴ് സംഘടനകളുടെ പ്രതിനിധികള്‍ യോഗം ചേര്‍ന്നാണ് സമരത്തില്‍നിന്നും പിന്മാറാന്‍ തീരുമാനിച്ചത്.
 

Tags:    
News Summary - bus strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.