Posted On
date_range Updated On
date_range അനിശ്ചിതകാല ബസ് സമരം 14 മുതൽ
തൃശൂർ: വിദ്യാർഥികളുടെ യാത്ര നിരക്കടക്കം ബസ് ചാർജ് വർധിപ്പിക്കണമെന്നും മറ്റുമുള്ള ആവശ്യം ഉന്നയിച്ച് സെപ്റ്റംബർ 14 മുതൽ സംസ്ഥാനത്ത് സ്വകാര്യ ബസ് സർവിസ് നിർത്തിവെക്കാൻ കേരള സ്റ്റേറ്റ് ൈപ്രവറ്റ് ബസ് ഒാപ്പറേറ്റേഴ്സ് കോൺഫെഡറേഷൻ തീരുമാനിച്ചു. സൂചന സമരത്തിനുശേഷവും തങ്ങളുടെ ആവശ്യത്തിന്മേൽ സർക്കാർ നടപടിയെടുക്കാത്തതിനാലാണ് ബസ് സമരവുമായി മുന്നോട്ടുപോകുന്നതെന്ന് കോൺഫെഡറേഷൻ ഭാരവാഹികൾ അറിയിച്ചു. ഒമ്പത് സംഘടനകളാണ് കോൺഫെഡറേഷനിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.