തൃശൂർ: ഡീസൽ വിലവർധന മൂലം സംസ്ഥാനത്ത് 3000 സ്വകാര്യ ബസുകൾ സർവിസ് നടത്താൻ കഴിയാത്ത സാഹചര്യത്തിൽ ബസ് ചാര്‍ജ് വർധിപ്പിക്കണമെന്ന ആവശ്യവുമായി ബസുടമകള്‍. ചാര്‍ജ് വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ബസുടമകളുടെ സംഘടനകൾ ശനിയാഴ്ച തൃശൂരില്‍ അടിയന്തര യോഗം ചേരും.
സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ബസുടമ സംഘടനകളുടെ കോഒാഡിനേഷൻ കമ്മിറ്റിയാണ് രാവിലെ 11ന് തൃശൂർ വൃന്ദാവൻ ഹോട്ടലിൽ യോഗം ചേരുന്നത്.ചാര്‍ജ് വര്‍ധന അംഗീകരിച്ചില്ലെങ്കില്‍ ഒക്ടോബർ അവസാനം മുതല്‍ ബസ് സര്‍വിസ് നിർത്താനാണ് നീക്കം.
ഇന്ധനവില വർധനവിനെത്തുടര്‍ന്ന് ജില്ലയില്‍ ഇരുനൂറുൾപ്പെടെ സംസ്ഥാനത്ത് മൂവായിരത്തോളം ബസുകളാണ് ഒക്ടോബർ ഒന്നുമുതല്‍ സര്‍വിസ് നിര്‍ത്തിയത്. സർവിസ് താൽക്കാലികമായി നിർത്തിയിടാൻ ഫോം ജി സര്‍ട്ടിഫിക്കറ്റ് നല്കി നിരവധി ബസുടമകളാണ് മോട്ടോര്‍ വാഹനവകുപ്പിന് അപേക്ഷ നല്കി കാത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.