താനൂരിലുണ്ടായ ബസ് അപകടം
Posted On
date_range Updated On
date_range താനൂരിൽ റെയിൽവേ മേൽപാലത്തിൽ നിന്ന് ബസ് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്
മലപ്പുറം: മലപ്പുറം താനൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് 15ഓളം പേർക്ക് പരിക്കേറ്റു. ദേവദാർ റെയിൽവേ മേൽപാലത്തിൽനിന്നാണ് ബസ് താഴേക്ക് മറിഞ്ഞത്. തിരൂരിൽ നിന്ന് താനൂരിലേക്ക് പോയ ബസാണ് മറിഞ്ഞത്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
ക്രെയിൻ ഉപയോഗിച്ചാണ് ബസ് ഉയർത്തി മാറ്റിയത്. മറ്റൊരു വാഹനത്തിന് സൈഡ് കൊടുത്തപ്പോൾ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.