Posted On
date_range Updated On
date_range തൃശൂർ കണിമംഗലത്ത് സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്; രണ്ട് പേരുടെ നില ഗുരുതരം
തൃശൂർ: കണിമംഗലം പാടത്ത് സ്വകാര്യ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് നിരവധി പേർക്ക് പരിക്കേറ്റു. രാവിലെ 8.30ഓടെയാണ് അപകടം. ബസിൽ 50 ഓളം യാത്രക്കാരുണ്ടായിരുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് പേരുടെ നില ഗുരുതരമെന്നാണ് വിവരം.
തൃപ്രയാർ നിന്ന് അമ്മാടം വഴി തൃശൂരിലേക്ക് പോകുകയായിരുന്ന സെന്‍റ് മേരീസ് ബസാണ് അപകടത്തിൽപെട്ടത്. നിരവധി വിദ്യാർഥികളും ബസിലുണ്ടായിരുന്നു. നാട്ടുകാരും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.