Posted On
date_range Updated On
date_range ചക്രത്തിൽ കുരുക്കി ബസ് മുന്നോട്ട്; അവിശ്വസനീയം ഈ രക്ഷപ്പെടൽ VIDEO
കോഴിക്കോട്: ഇടിച്ച് തെറിപ്പിച്ച ബൈക്കിന് പിറകെ ഒരാളെ ചക്രത്തിൽ കുരുക്കി ബസ് മുന്നോട്ട്. കണ്ടുനിന്നവരെല്ലാം നെഞ്ചിൽ കൈവെച്ച നിമിഷങ്ങൾ. ഒടുവിൽ അത്ഭുതകരമായ രക്ഷപ്പെടൽ. കോഴിക്കോട് പുതുപ്പാടി ഈങ്ങാപ്പുഴ ബസ് സ്റ്റാൻഡിലാണ് സ്വകാര്യ ബസ് നിർത്തിയിട്ട ബൈക്കുകളിൽ ഇടിച്ച് അപകടമുണ്ടായത്.
ബൈക്കുകൾ ഇടിച്ച് തെറിപ്പിച്ചതിനൊപ്പം ബൈക്ക് യാത്രികരിലൊരാൾ ബസിന്‍റെ ചക്രത്തിൽ കുരുങ്ങുകയും ചെയ്തു. ആളുകൾ ബഹളംവെച്ച് ഓടിക്കൂടിയപ്പോഴാണ് ബസ് നിർത്തിയത്. ദുരന്തമുഖത്ത് നിന്നും കാര്യമായ പരിക്കേൽക്കാതെ അപകടത്തിൽപെട്ടയാൾ എണീറ്റതോടെയാണ് നാട്ടുകാർക്ക് ശ്വാസം നേരെവീണത്.
അപകടത്തിൽ നാല് പേർക്ക് പരിക്കുണ്ട്. ദേശീയപാതയിൽനിന്ന് ഈങ്ങാപ്പുഴ ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്നിടത്തായിരുന്നു അപകടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.