പിടിയിലായ പ്രതികൾ
Posted On
date_range Updated On
date_range വീട്ടമ്മയെയും മകനെയും ആക്രമിച്ച സഹോദരങ്ങൾ അറസ്റ്റിൽ
അടിമാലി: രാത്രിയിൽ വീട്ടിൽ കയറി വീട്ടമ്മയെയും മകനെയും ആക്രമിക്കുകയും വീട് അടിച്ചുതകർക്കുകയും ചെയ്ത സഹോദരങ്ങൾ അറസ്റ്റിൽ. കൈലാസം സ്വദേശികളായ മുളകുപാറയിൽ മുരുകേശൻ (32), വിഷ്ണു (28) എന്നിവരെയാണ് ഉടുമ്പഞ്ചോല പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച പുലർച്ച ഒരു മണിയോടെയാണ് സംഭവം.
കൈലാസം സ്വദേശി കല്ലാനിക്കൽ സേനന്റെ വീട്ടിൽ രാത്രി അതിക്രമിച്ചു കയറി ഭാര്യയെയും മകൻ അഖിലിനെയും ദേഹോപദ്രവം ഏൽപിക്കുകയും വീട് അടിച്ചുതകർക്കുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഉടുമ്പഞ്ചോല എസ്.ഐ അബ്ദുൽ ഖനി, എ.എസ്.ഐ ബെന്നി, സി.പി.ഒ ടോണി എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.