Representational Image

ബ്രിട്ടീഷ് യുദ്ധവിമാനത്തിന് തിരുവനന്തപുരത്ത് അടിയന്തര ലാൻഡിങ്

തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ ബ്രിട്ടീഷ് യുദ്ധവിമാനം അടിയന്തരമായി ഇറക്കി. ഇന്ധനം കുറവായതിനാലാണ് എ35 വിമാനത്തിന് അടിയന്തര ലാൻഡിങ്ങിന് പ്രതിരോധ വകുപ്പ് അനുമതി നൽകിയത്. പൈലറ്റ് മാത്രമാണ് വിമാനത്തിലുള്ളത്.

തിരുവനന്തപുരത്ത് നിന്ന് 100 നോട്ടിക്കൽ മൈൽ (185.2 കിലോമീറ്റർ) അകലെയുള്ള ബ്രിട്ടീഷ് യുദ്ധകപ്പലിൽ നിന്ന് പറന്നുയർന്ന എ35 വിമാനം ഇന്ധനം കുറവായതിനാൽ അടിയന്തര ലാൻഡിങ് ആവശ്യപ്പെടുകയായിരുന്നു. പ്രതിരോധ വകുപ്പിന്‍റെ നടപടികൾക്ക് ശേഷം വിമാനം വിട്ടയക്കും.

യുദ്ധകപ്പലിൽ നിന്ന് പരിശീലനത്തിനായി പറന്നുയർന്ന യുദ്ധവിമാനത്തിന് കടൽ പ്രക്ഷുബ്ദമായതിനാൽ ലാൻഡിങ് സാധ്യമാകാതെ വന്നു. തുടർന്ന് വട്ടമിട്ട് പറന്ന വിമാനം പല തവണ കപ്പലിൽ ലാൻഡിങ്ങിന് ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് വിമാനത്തിൽ ഇന്ധനം കുറഞ്ഞു.

ഈ സാഹചര്യത്തിൽ അടിയന്തര ലാൻഡിങ്ങിന് ഇന്ത്യൻ നാവികസേനയുടെ അനുമതി തേടുകയായിരുന്നു. പ്രതിരോധ വകുപ്പിന്‍റെ അനുമതി ലഭിച്ച സാഹചര്യത്തിലാണ് ഏറ്റവും അടുത്ത തിരുവനന്തപുരം വിമാനത്താവളത്തിൽ വിമാനം ഇറങ്ങിയത്. അടിയന്തര ലാൻഡിങ് സംബന്ധിച്ച് നടപടിക്രമങ്ങൾ ഇന്ത്യൻ വ്യോമസേനയാണ് പൂർത്തിയാക്കുക. 

Tags:    
News Summary - British fighter jet makes emergency landing in Thiruvananthapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.