ശ്രീജിത്ത് ജി. നായർ, കെ.പി. നജ്മുദ്ദീൻ
ഒറ്റപ്പാലം: കൈവശാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് വീട്ടമ്മയിൽനിന്ന് കൈക്കൂലി വാങ്ങിയ രണ്ട് റവന്യൂ ഉദ്യോഗസ്ഥരെ വിജിലൻസ് പിടികൂടി. ഒറ്റപ്പാലം ലാൻഡ് ൈട്രബ്യൂണൽ ഓഫിസിലെ സീനിയർ ക്ലർക്ക് ശ്രീജിത്ത് ജി. നായർ, വെള്ളിനേഴി വില്ലേജ് ഓഫിസർ കെ.പി. നജ്മുദ്ദീൻ എന്നിവരാണ് പിടിയിലായത്.
വെള്ളിനേഴി കുറ്റാനാശ്ശേരി സ്വദേശിനിയായ പരാതിക്കാരി, അമ്മയുടെ പേരിലുള്ള 40 സെന്റ് ഭൂമിയുടെ പട്ടയത്തിനായി ലാൻഡ് ൈട്രബ്യൂണലിൽ അപേക്ഷ സമർപ്പിച്ചിരുന്നു. സാക്ഷ്യപത്രത്തിന് വെള്ളിനേഴി വില്ലേജ് ഓഫിസിലെത്തിയപ്പോൾ വില്ലേജ് ഓഫിസർ നജ്മുദ്ദീൻ 12,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. ഇത്രയും തുക നൽകാനില്ലെന്നു പരാതിക്കാരി അറിയിച്ചിട്ടും 10,000 രൂപയെങ്കിലും വേണമെന്നായി നജ്മുദ്ദീൻ. ഇതോടെ പരാതിക്കാരി വിജിലൻസിനെ സമീപിക്കുകയായിരുന്നു
വിജിലൻസ് അടയാളമിട്ട് നൽകിയ പണവുമായി പരാതിക്കാരി തിങ്കളാഴ്ച വില്ലേജ് ഓഫിസിലെത്തിയപ്പോൾ ഒറ്റപ്പാലം ലാൻഡ് ൈട്രബ്യൂണൽ ഓഫിസിലെ സീനിയർ ക്ലർക്ക് ശ്രീജിത്ത് ജി. നായരെ പണം ഏൽപിക്കാൻ നജ്മുദ്ദീൻ നിർദേശിച്ചു. ഉച്ചക്ക് ഒന്നോടെ ഒറ്റപ്പാലം ലാൻഡ് ൈട്രബ്യൂണൽ ഓഫിസിലെത്തിയപ്പോൾ , തന്റെ ബൈക്കിന്റെ കവറിൽ പണം വെക്കാനായിരുന്നു ശ്രീജിത്തിന്റെ നിർദേശം. ശേഷം രേഖകൾ ശരിയാക്കി നൽകുകയും ചെയ്തു. ബൈക്കിന് സമീപമെത്തി കവറിൽനിന്ന് 10,000 രൂപ എടുക്കുന്നതിനിടെയാണ് വിജിലൻസ് ശ്രീജിത്തിനെ പിടികൂടിയത്. പിന്നീട് നജ്മുദ്ദീനെയും പിടികൂടി. വിജിലൻസ് ഡിവൈ.എസ്.പി എസ്. ഷംസുദ്ദീന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.