Posted On
date_range Updated On
date_range കൈക്കൂലി: നഗരസഭ സെക്രട്ടറിയെയും ഓഫിസ് അസിസ്റ്റന്റിനെയും സസ്പെന്‍ഡ് ചെയ്തു
തിരുവല്ല: കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടികൂടിയ തിരുവല്ല നഗരസഭ സെക്രട്ടറി നാരായണന് സ്റ്റാലിനെയും ഓഫിസ് അസിസ്റ്റന്റിനെയും സസ്പെന്‍ഡ് ചെയ്തു.വ്യാഴാഴ്ചയാണ് സസ്പെന്ഷന് ഉത്തരവ് ഇറങ്ങിയത്. '
മാര്‍ച്ച് മൂന്നിനാണ് നാരായണനെയും ഓഫിസ് അസി. ഹസീനനെയും വിജിലന്‍സ് പിടികൂടിയത്. നഗരസഭയിലെ ഖരമാലിന്യ സംസ്കരണം കരാര്‍ എടുത്തിരിക്കുന്നയാളില്നിന്ന് 25,000 രൂപ വാങ്ങുന്നതിനിടെയായിരുന്നു അറസ്റ്റ്.ഇരുവരെയും 18 വരെ കോടതി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. നാരായണന്റെ സ്വത്തുസംബന്ധിച്ചും വിജിലന്‍സ് അന്വേഷണം നടത്തിവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.