Posted On
date_range Updated On
date_range ‘പബ്ജി’ കളിക്കിടെ 16കാരൻ കുഴഞ്ഞുവീണു മരിച്ചു
ചെന്നൈ: മൊബൈൽഫോണിൽ ‘പബ്ജി’ ഇൻറർനെറ്റ് ഗെയിം കളിച്ചുക്കൊണ്ടിരുന്ന 16കാരൻ കുഴഞ്ഞ്വീണു മരിച്ചു. കുമരപാളയം പോളിടെക്നിക് രണ്ടാം വർഷ ടെക്സ്റ്റൈൽ ഡിസൈനിങ് വിദ്യാർഥിയായ ഇൗറോഡ് കമലനഗർ സതീഷ്കുമാർ ആണ് മരിച്ചത്.
ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് മയങ്ങിവീണത്. ലോക്ഡൗണിനെ തുടർന്ന് മൊബൈൽേഫാണിൽ പബ്ജി കളിക്കൽ പതിവായിരുന്നു. കൂട്ടുകാരെ വെല്ലുവിളിച്ച് കളിക്കവെയാണ് ശാരീരികാസ്വാസ്ഥ്യം ഉണ്ടായതെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.