നിസാമിന്‍റെ സഹോദരങ്ങൾ പരാതി പിൻവലിച്ചു

തൃശൂര്‍: ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിസാം ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന പരാതി സഹോദരങ്ങള്‍ പിന്‍വലിച്ചു. നിസാമിനെതിരെ നൽകിയ പരാതി പിന്‍വലിക്കുന്നതായി കാണിച്ച് സഹോദരങ്ങളായ അബ്ദുല്‍ റസാഖ്, അബ്ദുല്‍ നിസാര്‍ എന്നിവര്‍ റൂറല്‍ എസ്.പി നിശാന്തിനിക്ക് കത്ത് നല്‍കി. പെട്ടെന്നുണ്ടായ പ്രകോപനമാണ് പരാതിക്ക് കാരണമെന്നും കുടുംബവുമായി ആലോചിച്ചാണ് പരാതി പിൻവലിക്കുന്നതെന്നും കത്തിൽ പറയുന്നുണ്ട്.

അതേസമയം, ഈ സഹോദരങ്ങൾ നൽകിയ പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ അന്തിക്കാട് പൊലീസിനെ എസ്.പി ചുമതലപ്പെടുത്തിയിരുന്നു. തുടർനടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കെയാണ് പരാതി പിൻവലിക്കുകയാണെന്ന് സഹോദരങ്ങൾ അറിയിച്ചിരിക്കുന്നത്. ഇപ്പോൾ സഹോദരങ്ങൾ നൽകിയ കത്തും നിശാന്തിനി അന്തിക്കാട് പൊലീസിന് കൈമാറിയിട്ടുണ്ട്.

കുടുംബ ബിസിനസുമായി ബന്ധപ്പെട്ട പ്രശ്നം മൂലമാണ് നിസാം സഹോദരങ്ങളെ ഭീഷണിപ്പെടുത്തിയത്. സഹോദരങ്ങളെ ശകാരിച്ചുകൊണ്ട് സംസാരിക്കുന്നതിനിടെ നിസാം വധഭീഷണി മുഴക്കിയെന്നായിരുന്നു പരാതി. ബംഗലുരു കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് നിസാം ഫോണില്‍ വിളിച്ച് ഭീഷണി മുഴക്കിയത്. തുടര്‍ന്നാണ് സഹോദരങ്ങള്‍ പരാതി നല്‍കിയത്.

എന്നാല്‍ സഹോദരങ്ങള്‍ പരാതി പിന്‍വലിച്ചെങ്കിലും പൊലീസ് ഇതു സംബന്ധിച്ച് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്നാണ് അറിയുന്നത്. തുടർ നടപടികളുമായി മുന്നോട്ട് പോകുന്ന ഏതെങ്കിലും ഘട്ടത്തിലായിരിക്കാം ഈ കത്ത് പരിഗണിക്കുക എന്നാണ് സൂചന.

 

Tags:    
News Summary - Borthers withdraw complained against muhammed nisams

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.