Posted On
date_range Updated On
date_range ബൂത്ത് ഏജൻറിനെ ആക്രമിച്ച സംഭവം; ആറ് സി.പി.എം പ്രവർത്തകർ റിമാൻഡിൽ
മയ്യിൽ: തദ്ദേശ തെരഞ്ഞെടുപ്പിനിടെ യു.ഡി.എഫ് ബൂത്ത് ഏജൻറിനെ ആക്രമിച്ച സംഭവത്തിൽ ആറ് സി.പി.എം പ്രവർത്തകർ റിമാൻഡിലായി.
ചെറുപഴശ്ശിയിൽ യു.ഡി.എഫ് ബൂത്ത് ഏജൻറിനെ ആക്രമിച്ച സംഭവത്തിൽ സി.പി.എം പ്രവർത്തകരായ കടൂരിലെ സി.പി. നാസർ (42), പെരുമാച്ചേരിയിലെ കെ.പി. ബാലകൃഷ്ണൻ, ചെറുപഴശ്ശി സ്വദേശികളായ കെ. ബാബുരാജ് (45), പി.കെ. ബിജു (45), ഷാഹിദ് അഹമ്മദ് (50), കൊട്ടപ്പൊയിലിലെ കെ.കെ. ഫായിസ് (24) എന്നിവരെയാണ് കോടതി റിമാൻഡ് ചെയ്തത്.
യു.ഡി.എഫ് ചെറുപഴശ്ശി സ്കൂൾ ബൂത്ത് ഏജൻറ് പി.പി. സുബൈറിനാണ് അക്രമത്തിൽ പരിക്കേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.