Posted On
date_range Updated On
date_range ഇലന്തൂരിലെ വീട്ടു പരിസരത്ത് നിന്ന് അസ്ഥി കണ്ടെത്തി
കൊച്ചി: ഇലന്തൂരിൽ നായ്ക്കളെ ഉപയോഗിച്ച് നടത്തിയ തെളിവെടുപ്പിൽ അസ്ഥി കണ്ടെത്തി. അസ്ഥി മനുഷ്യന്റേതാണോ എന്ന് സ്ഥിരീകരിക്കാൻ ഫോറൻസിക് പരിശോധന നടത്തും. എന്നാൽ ഏതെങ്കിലും മൃഗങ്ങളുടേതാകാം എന്നാണ് പൊലീസ് നിഗമനം.
ഇലന്തൂരിലെ ഭഗവൽ സിങിന്റെ പുരയിടത്തിൽ പൊലീസ് തെളിവെടുപ്പ് പുരോഗമിക്കുകയാണ്. മായാ, മർഫി എന്നീ പൊലീസ് നായ്ക്കളുടെ സഹായത്തോടെയാണ് തെളിവെടുപ്പ് നടക്കുന്നത്. ആദ്യഘട്ടത്തിൽ പുരയിടം പരിശോധിച്ച നായ്ക്കൾ ഇപ്പോൾ ഭഗവൽ സിങിന്റെ തിരുമ്മൽ കേന്ദ്രം പരിശോധിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.