Posted On
date_range Updated On
date_range 'തമിഴ്നാട് പ്രതിപക്ഷ നേതാവിനെ വധിക്കും'; പാലക്കാട്, തൃശൂർ ആർ.ഡി.ഒ ഓഫിസുകളിൽ ബോംബ് ഭീഷണി
തൃശൂർ: തൃശൂർ, പാലക്കാട് ആർ.ഡി.ഒ ഓഫിസുകളിൽ ബോംബ് ഭീഷണി. ഇന്ന് രാവിലെ 10.20-നാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഭീഷണി സന്ദേശം ലഭിച്ചതോടെ പൊലീസ് പരിശോധന ആരംഭിച്ചിരുന്നു. 1.30ന് സ്ഫോടനം നടക്കുമെന്നായിരുന്നു മെയിലിലെ ഭീഷണി.
റാണ തഹവൂർ എന്ന പേരിലെ മെയിൽ വിലാസത്തിൽ നിന്നാണ് ഭീഷണി സന്ദേശം വന്നത്. തമിഴ്‌നാട്ടിലെ എ.ഐ.എ.ഡി.എം.കെ നേതാവ് എടപ്പാടി പളനിസ്വാമിയെ വധിക്കാൻ വേണ്ടി ബോംബ് സ്ഫോടനം നടക്കുമെന്നും സന്ദേശത്തിലുണ്ട്. കേരളത്തിലെ ഓഫിസുകളിൽ ഭീഷണി സന്ദേശം ലഭിച്ചതിന്‍റെ കാരണം വ്യക്തമല്ല.
പൊലീസ് ബാരിക്കേഡ് വച്ച് കലക്ട്രേറ്റിലേക്കുള്ള പ്രവേശനം നിരോധിച്ചിരിക്കുകയാണ്. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.