വൻ വീഴ്ച! ആക്രിയെന്ന് കരുതി തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് രോഗികളുടെ ശരീരഭാഗങ്ങളുടെ സാംപിളുകൾ മോഷ്ടിച്ചു

 തിരുവനന്തപുരം: ​തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വന്‍ സുരക്ഷാ വീഴ്ച. ശസ്ത്രക്രിയക്ക് ശേഷം രോഗ നിർണയത്തിനയച്ച രോഗികളുടെ ശരീരഭാഗങ്ങളുടെ സാംപിളുകൾ(സ്​പെസിമെൻ) മോഷണം പോയി. ഇതുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആക്രി സാധനങ്ങളാണെന്ന് കരുതിയാണ് സ്​പെസിമെൻ മോഷ്ടിച്ചതെന്ന് പിടിയിലായ ആൾ പൊലീസിനോട് പറഞ്ഞു. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

17 രോഗികളുടെ ശരീരഭാഗങ്ങളുടെ സാംപിളുകൾ ആണ്  മോഷണം പോയത്. ശസ്ത്രക്രിയ നടത്തിയവരുടെ രോഗ നിര്‍ണയം നടത്തുന്നതിനാണ് സ്‌പെസിമെനുകള്‍ പരിശോധനക്കയക്കുന്നത്. ഇന്നലെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയ രോഗികളുടെ സ്​പെസിമെനുകളായിരുന്നു ഇന്ന് അയച്ചത്. ഇതാണ് മോഷണം പോയത്. ആംബുലന്‍സില്‍ ഡ്രൈവറും ആശുപത്രിയിലെ ഒരു ജീവനക്കാരനുമാണ് പരിശോധനക്കായി ശരീരഭാഗങ്ങള്‍ കൊണ്ടുപോകാറുള്ളത്. പതിവുപോലെ പരിശോധനക്ക് കൊണ്ടുപോകുന്നതിനിടെയാണ് മോഷണ വിവരം അറിഞ്ഞത്.

ഉടന്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. എന്നാൽ ശരീരഭാഗങ്ങളാണെന്ന് അറിയില്ലായിരുന്നുവെന്നും ആക്രിസാധനങ്ങളാണെന്ന് കരുതിയാണ് മോഷ്ടിച്ചതെന്നുമാണ് പിടിയിലായ ആൾ പറയുന്നു. സാംപിളുകൾ ആക്രിക്കാരന് കിട്ടിയത് എങ്ങനെ എന്നതിൽ ദുരൂഹത തുടരുകയാണ്.

Tags:    
News Summary - Body parts stolen from Thiruvananthapuram Medical College

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.