കോഴിക്കോട് കനോലി കനാലിൽ അജ്ഞാത സ്ത്രീയുടെ മൃതദേഹം
കോഴിക്കോട്: കനോലി കനാലിൽ അജ്ഞാത സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഞായറാഴ്ച ഉച്ചയോടെ സരോവരം ബയോ പാർക്കിനും അരയിടത്തുപാലത്തിനും ഇടയിലുള്ള ഭാഗത്താണ് മൃതദേഹം കണ്ടത്. എരഞ്ഞിപ്പാലം ഭാഗത്തേക്കായിരുന്നു ഈ സമയം വെള്ളത്തിന്റെ ഒഴുക്ക് എന്നതിനാൽ അരയിടത്തുപാലം ഭാഗത്തുനിന്നാണ് മൃതദേഹം എത്തിയതെന്നാണ് സംശയിക്കുന്നത്.
അസി. സ്റ്റേഷൻ ഓഫിസർ പി. കലാനാഥിന്റെ നേതൃത്വത്തിൽ ബീച്ച് അഗ്നിരക്ഷാസേനയിൽ നിന്നെത്തിയ യൂനിറ്റാണ് മെഡിക്കൽ കോളജ് പൊലീസിന്റെ സഹായത്തോടെ മൃതദേഹം പുറത്തെടുത്തത്. സുമാർ 55 വയസ്സ് തോന്നിക്കും.
സാരിയാണ് വേഷം. കഴിഞ്ഞ ദിവസമാണ് മരിച്ചതെന്ന് സംശയിക്കുന്നു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ആളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും കേസ് രജിസ്റ്റർ ചെയ്ത മെഡിക്കൽ കോളജ് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.