Posted On
date_range Updated On
date_range ബാവലിപ്പുഴയിൽ കാണാതായ രണ്ടുപേരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി
കൊട്ടിയൂർ (കണ്ണൂർ): ബാവലിപ്പുഴയിൽ കാണാതായ രണ്ടുപേരിൽ ഒരാളുടെ മൃതദേഹം അണുങ്ങോട് ഭാഗത്തുനിന്ന് കണ്ടെത്തി. കോഴിക്കോട് അത്തോളി സ്വദേശി നിഷാദിന്‍റെ (40) മൃതദേഹമാണ് കണ്ടെത്തിയത്. കൊട്ടിയൂർ അമ്പലത്തിൽ ദർശനത്തിനെത്തിയ രണ്ടുപേരെ ബാവലിപ്പുഴയിൽ കഴിഞ്ഞ ദിവസം കാണാതായിരുന്നു.
പേരാവൂർ ഫയർഫോഴ്സാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റുമോർട്ടത്തിനായി മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.