Posted On
date_range Updated On
date_range മലപ്പുറത്ത് ആൾത്താമസമില്ലാത്ത വീടിന്റെ വാട്ടർടാങ്കിൽ യുവതിയുടെ മൃതദേഹം
മലപ്പുറം: വളാഞ്ചേരിയിൽ ആൾത്താമസമില്ലാത്ത വീടിന്റെ വാട്ടർടാങ്കിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. വളാഞ്ചേരിക്കടുത്ത് അത്തിപ്പറ്റയിലാണ് സംഭവം. അയൽവാസിയായ ഫാത്തിമയാണ് മരിച്ചതെന്ന് കണ്ടെത്തി. വീട്ടുടമ വിദേശത്താണ്. സുരക്ഷ ജീവനക്കാരൻ മാത്രമാണ് വീട്ടിലുള്ളത്.
ഇന്ന് രാവിലെയാണ് ഫാത്തിമയെ കാണാതാകുന്നത്. പൊലീസ് സംഭവ സ്ഥലത്ത് എത്തി. മൃതദേഹം വാട്ടർ ടാങ്കിൽനിന്നു പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.