Posted On
date_range Updated On
date_range ക്രിസ്മസ് ആഘോഷത്തിനിടെ കടലിൽ കാണാതായവരുടെ മൃതദേഹം കണ്ടെത്തി
കഴക്കൂട്ടം: ക്രിസ്മസ് ആഘോഷത്തിനിടെ കടലിൽ കുളിക്കാനിറങ്ങി കാണാതായ രണ്ടു പേരുടെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം പുത്തൻതോപ്പ് ചിറ്റാറ്റുമുക്കിൽ ഷൈൻ നിവാസിൽ ശ്രേയസ് (16), കണിയാപുരം മസ്താൻമുക്കിൽ അബ്ദുൽ സലാം-സബീന ദമ്പതികളുടെ മകൻ സാജിദ് (19) എന്നിവരാണ് മരിച്ചത്.
അഞ്ചുതെങ്ങിൽ മാമ്പള്ളി സ്വദേശി സാജൻ ആന്റണിയുടെ (34) മൃതദേഹം നേരത്തെ കണ്ടെത്തിയിരുന്നു.
ഞായറാഴ്ച വൈകുന്നേരം 5.30ഓടെയായിരുന്നു അപകടം. കടലിൽ കുളിക്കാനിറങ്ങിയതായിരുന്നു മൂന്നുപേരും. ഞായറാഴ്ചതന്നെ കോസ്റ്റൽ പൊലീസും മത്സ്യത്തൊഴിലാളികളും തെരച്ചില് നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.