Posted On
date_range Updated On
date_range പെൺകുട്ടികളെ വിഡിയോ കോൾ ചെയ്ത് സ്ക്രീൻ ഷോട്ടെടുക്കും, നഗ്നഫോട്ടോ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തും; പ്രതി അറസ്റ്റിൽ
പരപ്പനങ്ങാടി: പതിനാറുകാരിയെ ഉപദ്രവിച്ച കേസിൽ യുവാവ് അറസ്റ്റിൽ. വള്ളിക്കുന്ന് മുണ്ടിയൻ കാവ് സ്വദേശിയായ മുഹമ്മദ് അനീഷിനെ (20) യാണ് പരപ്പനങ്ങാടി പൊലീസ് പിടികൂടിയത്.
പെൺകുട്ടികളുടെ ഫോൺ നമ്പർ കൈക്കലാക്കുന്ന പ്രതി പിന്നീട് വിഡിയോ കോൾ ചെയ്ത് പെൺകുട്ടികളുടെ ഫോട്ടോ സ്ക്രീൻ ഷോട്ട് എടുക്കും. ശേഷം ആ ഫോട്ടോകൾ മറ്റുള്ളവർക്ക് അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി നഗ്ന ഫോട്ടോകൾ അയക്കാൻ ആവശ്യപ്പെടും.
ഇയാളുടെ പക്കൽനിന്നും പിടിച്ചെടുത്ത ഫോണിൽ നിരവധി പെൺകുട്ടികളുടെ ഫോട്ടോകൾ ഉള്ളതായി പൊലീസ് പറഞ്ഞു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പരപ്പനങ്ങാടി അഡി.എസ് ഐ മാരായ ബാബുരാജ്, രാധാകൃഷ്ണൻ സി.പി. ഒമാരായ ജിനേഷ്, പ്രശാന്ത് , ദിലീപ്, സുധീഷ് എന്നിവരാണ് അന്വേഷണ സംഘത്തിന് നേത്യത്വം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.