മുഖ്യമന്ത്രിക്ക്​ യൂത്ത്​ കോൺഗ്രസിന്‍റെ കരി​െങ്കാടി

ഉദുമ: പെരിയ കൂട്ടക്കൊലക്ക്​ പിന്നാലെ കാസർകോ​െട്ടത്തിയ മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ​കരി​െങ്കാടി പ്രതിഷേധം. ദേശീയപാതയിൽ പൊയിനാച്ചിയിലാണ്​ ഒരുസംഘം കരി​െങ്കാടിയുമായി മുഖ്യമന് ത്രിയുടെ വാഹന വ്യൂഹത്തിന്​ മുന്നിൽ ചാടിവീണത്​. പ്രതിഷേധക്കാർക്ക്​ പക്ഷേ, വാഹനം തടയാനായില്ല. കരി​െങ്കാടി കാണി ച്ചവരെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു.

കാസർകോ​െട്ട പാർട്ടി പരിപാടി കഴിഞ്ഞ്​ കാഞ്ഞങ്ങാട്ട്​​ നടക്കുന്ന സർക്കാറി​​​െൻറ 1000 ദിന ആഘോഷ പരിപാടിക്ക്​ പോവുകയായിരുന്നു മുഖ്യമന്ത്രി. പെരിയ ഇര​ട്ടക്കൊലയിൽ പ്രതിഷേധിച്ച്​ കാഞ്ഞങ്ങാട്​ ഡിവൈ.എസ്​.പി ഒാഫിസിലേക്ക്​ യൂത്ത്​ കോൺഗ്രസ്​ പ്രതിഷേധ മാർച്ച്​ നടത്തിയിരുന്നു.

ഇതിന്​ മുന്നിൽ മുഖ്യമ​ന്ത്രി പെടാതിരിക്കാനാണ്​ കെ.എസ്​.ടി.പി റോഡ്​ വഴിയുള്ള യാത്ര ഒഴിവാക്കി ദേശീയപാത വഴി കാഞ്ഞങ്ങാ​േട്ടക്ക്​ തിരിച്ചത്​. ഇതു മനസ്സിലാക്കിയ പ്രതിഷേധക്കാർ പൊയിനാച്ചിയിൽ കരി​െങ്കാടിയുമായി കാത്തുനിന്നു. പൊലീസിന്​ ഇവരെ മു​േമ്പ കണ്ടെത്തി തടയാനുമായില്ല.

യൂത്ത് കോണ്‍ഗ്രസ് ജില്ല വൈസ് പ്രസിഡൻറ് ശ്രീജിത്ത് മാടക്കാല്‍, കെ.എസ്.യു ജില്ല പ്രസിഡൻറ് നോയല്‍ ടോമിന്‍ ജോസഫ്, യൂത്ത് കോണ്‍ഗ്രസ് ജില്ല ജനറല്‍ സെക്രട്ടറി ഉണ്ണികൃഷ്ണന്‍ പൊയിനാച്ചി, കെ.എസ്.യു മുന്‍ ജില്ല പ്രസിഡൻറ് ബി.പി. പ്രദീപ്കുമാര്‍, യൂത്ത് കോണ്‍ഗ്രസ് നീലേശ്വരം മണ്ഡലം പ്രസിഡൻറ് ശിവപ്രസാദ് അറവാത്ത് എന്നിവരാണ്​ അറസ്​റ്റിലായത്​.

Tags:    
News Summary - Black Flag Against CM - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.