തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ ഭരണ നടപടികള്‍ക്കെതിരായ ബി.ജെ.പിയുടെ രാപ്പകല്‍ സമരം പുരോഗമിക്കുന്നു. പാളയം രക്തസാക്ഷി മണ്ഡപത്തിലാണ് സമരം നടക്കുന്നത്. കേന്ദ്രമന്ത്രി വി. മുരളീധരന് ഇന്നലെ സമരം ഉദ്ഘാടനം ചെയ്തത്. ജില്ലയിലെ നേതാക്കളും പ്രവര്‍ത്തകരുമാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്.
വിദ്യാഭ്യാസത്തിനും തൊഴിലിനും സാഹചര്യമില്ലാത്ത സ്ഥിതിയാണ് സംസ്ഥാനത്തുള്ളത്. ബംഗാളില്‍ നിന്ന് ചെറുപ്പക്കാര്‍ ജോലി തേടി കേരളത്തിൽ എത്തുന്നതു പോലെ കേരളത്തിലെ ചെറുപ്പക്കാര്‍ തൊഴില്‍ തേടി നാടുവിടുകയാണ്. മുഖ്യമന്ത്രിക്ക് നീന്തല്‍ക്കുളം പണിയുന്നതിലും വിദേശയാത്ര നടത്തുന്നതിലുമാണ് താല്പര്യം. ഇത്രയുമേറെ തവണ വിദേശയാത്രക്കായി അനുമതി തേടിയിട്ടുള്ള ഒരു മുഖ്യമന്ത്രി രാജ്യത്തില്ലെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.