Posted On
date_range Updated On
date_range തൃശൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊടി കെട്ടുന്നതിനിടെ ബി.ജെ.പി പ്രവർത്തകൻ കോണിയിൽനിന്ന് വീണ് മരിച്ചു
തൃശൂർ: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കൊടി കെട്ടുന്നതിനിടെ ബി.ജെ.പി പ്രവർത്തകൻ കോണിയിൽനിന്ന് വീണ് മരിച്ചു. അഴിമാവ് ഒറ്റാലി ശേഖരന്റെ മകൻ ശ്രീരംഗൻ (57) ആണ് മരിച്ചത്.
സുരേഷ് ഗോപിയുടെ പര്യടനത്തിന് മുന്നോടിയായി അലങ്കാരങ്ങൾ ഒരുക്കുന്നതിനിടെ പെരിങ്ങോട്ടുകര താന്ന്യത്ത് ഇന്നലെ രാത്രിയാണ് അപകടം. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ചൊവ്വാഴ്ച സംസ്‌കാരം നടക്കും ജ്യോത്സനയാണ് ശ്രീരംഗന്റെ ഭാര്യ. മകള്‍: രാഖി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.