Posted On
date_range Updated On
date_range ബി.ജെ.പി സംസ്ഥാന നേതൃയോഗം കൊല്ലത്ത്
കൊല്ലം: ബി.ജെ.പി സംസ്ഥാന നേതൃയോഗം ശനിയാഴ്ച കൊല്ലത്ത് ചേരും. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ അധ്യക്ഷതവഹിക്കും. സംസ്ഥാനത്തിന്‍റെ പ്രഭാരി സി.പി. രാധാകൃഷ്ണനും സംസ്ഥാന ഭാരവാഹികളും ജില്ല അധ്യക്ഷരും ജനറൽസെക്രട്ടറിമാരും പങ്കെടുക്കും. കൊല്ലം രാമവർമ ക്ലബിലാണ് യോഗം. സ്വാതന്ത്ര്യത്തിന്‍റെ 75ാം വാർഷികത്തിൽ ആസാദി കാ അമൃത് മഹോത്സവിന്‍റെ ഭാഗമായുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനം കേരളത്തിൽ വിജയിപ്പിക്കൽ, ഭാവി പരിപാടികൾ എന്നിവ ചർച്ച ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.