ഭക്ഷ്യകിറ്റ് വിവാദത്തിൽ പ്രതികരണവുമായി ബി.ജെ.പി; ‘ആരോപണം കെ. സുരേന്ദ്രനുള്ള മുൻതൂക്കം ഇല്ലാതാക്കാൻ’

ബത്തേരി: സുൽത്താൻ ബത്തേരിയിൽ വോട്ടർമാർക്ക് വിതരണം ചെയ്യാൻ ഭക്ഷ്യകിറ്റുകൾക്ക് എത്തിച്ചെന്ന ആരോപണത്തിൽ പ്രതികരണവുമായി ബി.ജെ.പി വയനാട് ജില്ല പ്രസിഡന്‍റ് പ്രശാന്ത് മലവയൽ. ഭക്ഷ്യകിറ്റ് ആരോപണം അടിസ്ഥാനരഹിതമാണെന്നും പിന്നിൽ ഗൂഢാലോചനയുണ്ടെന്നും പ്രശാന്ത് മലവയൽ പറഞ്ഞു.

ആരോപണത്തിന് പിന്നിൽ ബി.ജെ.പി സ്ഥാനാർഥി കെ. സുരേന്ദ്രന് വയനാട് മണ്ഡലത്തിൽ ലഭിക്കുന്ന മുൻതൂക്കത്തിലുള്ള അസൂയയാണ്. സംഭവം ബി.ജെ.പിയുടെ തലയിൽ കെട്ടിവെക്കാൻ നോക്കേണ്ട. സംഭവം ബി.ജെ.പിക്ക് നേരെ എത്തിക്കുന്നതിന് പിന്നിലെ ലക്ഷ്യം ജനങ്ങൾക്ക് മനസിലാകും. ബന്ധപ്പെട്ടവർ അന്വേഷിച്ച് കണ്ടെത്തട്ടെ എന്നും പ്രശാന്ത് മലവയൽ മാധ്യമങ്ങളോട് പറഞ്ഞു.

ഇന്നലെ വൈകിട്ടാണ് വയനാട് സുൽത്താൻ ബത്തേരിയിൽ അവശ്യസാധനങ്ങളടങ്ങിയ 1500ഓളം ഭക്ഷ്യകിറ്റുകൾ പിടികൂടിയത്. ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ കൊട്ടിക്കലാശം കഴിഞ്ഞതിന് പിന്നാലെയാണ് ബത്തേരിയിലെ മൊത്തവിതരണ സ്ഥാപനത്തിന് മുന്നിൽ നിന്ന് കിറ്റുകൾ പിടികൂടിയത്. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

എവിടേക്ക് നൽകാനുള്ളതാണെന്ന് അറിയില്ലെന്നാണ് കിറ്റുകൾ കയറ്റിയ ലോറിയുടെ ഡ്രൈവർ പറയുന്നത്. ബിസ്ക്കറ്റുകള്‍, ചായപ്പൊടി ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കള്‍ മുതലായവ പ്ലാസ്റ്റിക് കവറുകളിലാക്കി കെട്ടിവെച്ച നിലയിലായിരുന്നു. ആദിവാസി കോളനികളിൽ വിതരണം ചെയ്യാൻ ബി.ജെ.പി തയാറാക്കിയ കിറ്റുകളാണ് ഇതെന്നാണ് ആരോപണം.

അതേസമയം, ബത്തേരിയിൽ പിടികൂടിയ ഭക്ഷ്യ കിറ്റുകൾക്ക് ഓർഡർ കൊടുത്തത് ബി.ജെ.പി പ്രവർത്തകനാണെന്ന് പൊലീസ് പറയുന്നു. വോട്ട് പിടിക്കാൻ ആദിവാസി കോളനികളിൽ കിറ്റ് വിതരണത്തിന് ബി.ജെ.പി ശ്രമിക്കുകയാണെന്ന ആരോപണം യു.ഡി.എഫ് ഉന്നയിച്ചിട്ടുണ്ട്.

Tags:    
News Summary - BJP reacts to food kit controversy; Allegation To eliminate K. Surendran's advantage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.