ശബരിമല: ബി.ജെ.പിയുടെ നേതൃത്വത്തിൽ സംസ്​ഥാന വ്യാപക പ്രതിഷേധം

തിരുവനന്തപുരം: ശബരിമലയിലെ അറസ്റ്റിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ബി.ജെ.പി, ആർ.എസ്.എസ് പ്രവർത്തകർ പൊലീസ് സ്റ്റേഷനുകളിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.

ആറൻമുളയിൽ ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്ര​​​​െൻറ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. നാമജപവുമായെത്തിയ പ്രതിഷേധക്കാർ സ്റ്റേഷന് മുന്നിൽ കുത്തിയിരുന്നു. പുലർച്ചെ ഒന്നരക്ക്​ ആരംഭിച്ച നാമജപ പ്രതിഷേധം മൂന്നര വരെ നീണ്ടു. തീവ്രവാദികളോടെന്ന പോലെയാണ് പൊലീസ് അയ്യപ്പഭക്തരോട് പെരുമാറുന്നതെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു.

ആറൻമുള പൊലീസ് സ്റ്റേഷനിലെ പ്രതിഷേധത്തിനു ശേഷം ദേവസ്വം ബോർഡ് പ്രസിഡൻറ്​ എ.പത്മകുമാറി​​​​െൻറ വീടും ഉപരോധിച്ചു. യുവമോർച്ച സംസ്ഥാനാധ്യക്ഷൻ പ്രകാശ് ബാബുവടക്കമുള്ള പ്രവർത്തകരും ഉപരോധത്തിൽ പങ്കെടുത്തു.

ആലപ്പുഴ മാന്നാറിൽ പ്രകടനമായെത്തിയ പ്രതിഷേധക്കാർ പൊലീസ് വാഹനത്തി​​​​െൻറ ചില്ല് തകർത്തു. കോട്ടയത്ത് പാല പള്ളിക്കത്തോട്, പൊൻകുന്നം എന്നിവിടങ്ങളിൽ ബി.ജെ.പി പൊലീസ് സ്റ്റേഷനുകൾ ഉപരോധിച്ചു. വിവിധയിടങ്ങളിൽ പ്രതിഷേധ മാർച്ചും നടത്തി. മലപ്പുറം ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളുടെ മുന്നിൽ നാമജപ പ്രതിഷേധം നടക്കുന്നു.

മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളിലും പ്രതിഷേധിക്കുമെന്ന് ബി.ജെ.പി അറിയിച്ചു. നാമജപ പ്രതിഷേധം സംഘടിപ്പിക്കാനാണ് തീരുമാനം. കോഴിക്കോട്​ ഇന്ന്​ രണ്ട്​ പരിപാടികൾ മുഖ്യമന്ത്രിക്ക്​ ഉണ്ട്​. അതിനു ശേഷം അദ്ദേഹം മലപ്പുറ​ത്തേക്ക്​ പോകും. പ്രതിഷേധ സാധ്യത മുന്നിൽ കണ്ട്​ ശക്​തമായ സുരക്ഷയാണ്​ ഒരുക്കുന്നത്​. പ്രതിഷേധ സൂചകമായി മുഖ്യമന്ത്രി പ​െങ്കടുക്കുന്ന കെ.യു.ഡബ്ല്യു.ജെയു​െട പരിപാടിയി നിന്ന്​ ആശംസാ പ്രസംഗകനായ വി. മുരളീധരൻ നേരത്തെ പിൻമാറിയിരുന്നു.

താമരശ്ശേരിയിൽ രണ്ട്​ കെ.എസ്.ആർ.ടി.സി ബസ്സുകളുടെ ചില്ല് എറിഞ്ഞു തകർത്തു. ഡ്രൈവർമാർക്ക് നിസ്സാര പരിക്കേറ്റു. പുലർച്ചെ ബി.ജെ.പി യുടെ നേതൃത്വത്തിൽ താമരശ്ശേരി പൊലീസ് സ്റ്റേഷന് മുന്നിൽ ധർണ്ണ നടത്തിയിരുന്നു. ഇതു കഴിഞ്ഞു പോവുന്നതിനിടെയാണ് ബസ്സുകൾക്ക് നേരെ കല്ലെറിഞ്ഞത്. കൊല്ലം കൊട്ടാരക്കരയിലും ബസിനു നേരെ കല്ലേറുണ്ടായി.

Tags:    
News Summary - BJP Protest on Sabarimala Issue - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.