Posted On
date_range Updated On
date_range കെ. സുരേന്ദ്രൻ മഞ്ചേശ്വരത്തെ ബൂത്തിൽ കുത്തിയിരുന്നു; ആറിനുശേഷം വോട്ടുചെയ്യാൻ അനുവദിച്ചില്ലെന്ന്
കാസർകോട്: മഞ്ചേശ്വരം കന്യാലയിലെ 130ാം നമ്പർ ബൂത്തിൽ വൈകീട്ട് ആറിനുശേഷം വോട്ടുചെയ്യാൻ അനുവദിച്ചില്ലെന്നാരോപിച്ച് സ്ഥാനാർഥി കെ. സുരേന്ദ്രൻ ബൂത്തിൽ കുത്തിയിരുന്നു. വൈകി വോട്ടിങ് തുടങ്ങിയ ബൂത്തിൽ ആറിനു ശേഷമെത്തിയ ഏഴു പേരെ വോട്ടുചെയ്യാൻ പോളിങ് ഉദ്യോഗസ്ഥർ അനുവദിച്ചില്ല. ഈ വിവരമറിഞ്ഞെത്തിയ സുരേന്ദ്രൻ ബൂത്തിൽ മൂന്നു മണിക്കൂറോളം കുത്തിയിരിക്കുകയായിരുന്നു. ഒടുവിൽ റിട്ടേണിങ് ഓഫിസറെത്തി ചർച്ച നടത്തി.ഏഴുപേരെയും വോട്ടുചെയ്യാൻ അനുവദിച്ചതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.