Posted On
date_range Updated On
date_range കേരളത്തിൽ ഹിന്ദു ജനസംഖ്യ കുറഞ്ഞെന്ന് സാക്ഷി മഹാരാജ്
കൊച്ചി: കേരളത്തിലെ ഹിന്ദു ജനസംഖ്യ കുറഞ്ഞു വരികയാണെന്ന് ബി.ജെ.പി എം.പി സാക്ഷി മഹാരാജ്. മറ്റ് വിഭാഗക്കാർ കൂടുകയാണ്. സംസ്ഥാനത്തെ ഹിന്ദുക്കൾ സംഘടിച്ചാൽ സർക്കാർ ഉണ്ടാക്കുന്നതിൽ നിന്ന് അവരെ തടയാൻ ലോകത്ത് ആർക്കും സാധിക്കില്ലെന്നും സാക്ഷി മഹാരാജ് പറഞ്ഞു.
ബി.ജെ.പി ബൗദ്ധിക വിഭാഗം സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധിജിയുടെ രാജ്യത്ത് അംഹിസ എന്ന് പറയാൻ സാധിക്കാത്ത അവസ്ഥയാണെന്ന് കന്നുകാലി കശാപ്പ് നിരോധനം സംബന്ധിച്ച് സാക്ഷി മഹാരാജ് പ്രതികരിച്ചു.
കണ്ണൂരിൽ കമ്യൂണിസ്റ്റുകളാണ് തീവ്രവാദികളെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി ആരോപിച്ചു. അവർ ആർ.എസ്.എസ് പ്രവർത്തകരെ ലക്ഷ്യം വെക്കുന്നു. ആർ.എസ്.എസ് വളരുമോ എന്ന് കമ്യൂണിസ്റ്റുകൾ ഭയപ്പെടുന്നു. ആർ.എസ്.എസ് വളരുമെന്നും അത് കേരളത്തിന്‍റെ സുരക്ഷക്കാണെന്നും സ്വാമി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.