Posted On
date_range Updated On
date_range ബി.ജെ.പി മെഡിക്കൽ കോഴ: സംസ്ഥാനം അന്വേഷിക്കുമെന്ന് കേന്ദ്രം
ന്യൂഡൽഹി: മെഡിക്കൽ കോളജുകൾ അനുവദിക്കാൻ കേരളത്തിലെ ബി.ജെ.പി നേതാക്കൾ കോഴ വാങ്ങിയെന്ന പരാതി അന്വേഷിക്കാനും വിവരങ്ങൾ കൈമാറാനും സംസ്ഥാന ആഭ്യന്തര സെക്രട്ടറിക്ക് നിർദേശം നൽകിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പിയെ അറിയിച്ചു.
ബി.ജെ.പി നേതാക്കൾ അഞ്ചു കോടിയിലധികം രൂപ ഹവാല ഇടപാടിലൂടെ കൈക്കൂലിയായി വാങ്ങിയ കാര്യം കെ.സി. വേണുഗോപാൽ കഴിഞ്ഞ പാർലമെൻറ് സമ്മേളനത്തിൽ ശൂന്യവേളയിൽ ഉന്നയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.