Posted On
date_range Updated On
date_range കേന്ദ്ര മന്ത്രിമാരടക്കം കൂടുതൽ ബി.ജെ.പി നേതാക്കൾ ശബരിമലയിലേക്ക്
നിലക്കൽ: കെ.പി. ശശികലയുടെയും കെ. സുരേന്ദ്രെൻറയും അറസ്റ്റിന് പിന്നാലെ കൂടുതൽ ബി.ജെ.പി നേതാക്കളും കേന്ദ്ര മന്ത്രിമാരും ശബരിമലയിലേക്ക്. നിയന്ത്രണങ്ങൾ ലംഘിച്ച് അറസ്റ്റ് വരിക്കാനാണ് നീക്കം. കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനം തിങ്കളാഴ്ച രാവിലെ ഒമ്പതിന് പമ്പയിൽ എത്തുമെന്നാണ് വിവരം.
ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണനും തിങ്കളാഴ്ച നിലക്കലിൽ എത്തും. വാഹനത്തിൽതന്നെ രാധാകൃഷ്ണനും സംഘവും പമ്പയിലേക്ക് പോകാൻ ശ്രമിച്ചേക്കുമെന്ന് സൂചനയെ തുടർന്ന് നിലക്കലിൽ പൊലീസ് സുരക്ഷ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കി.
ഡ്രോൺ ഉപയോഗിച്ചുള്ള വ്യോമ നിരീക്ഷണവും നിരന്തരം നടത്തുന്നു. പൊലീസ് തടഞ്ഞ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ട കെ.പി. ശശികല തിങ്കളാഴ്ച രാവിലെ വീണ്ടും സന്നിധാനത്തേക്ക് പോകുമെന്നും അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.