Posted On
date_range Updated On
date_range ഹർത്താൽ; പ്ലസ് വൺ, പ്ലസ് ടു പരീക്ഷ മാറ്റി
തിരുവനന്തപുരം: പ്ലസ് വൺ, പ്ലസ് ടു പരീക്ഷ 21ലേക്ക് മാറ്റിയതായി ഹയർ സെക്കൻഡറി ഡയറക്ടർ അറിയിച്ചു. ചൊവ്വാഴ്ച ക്ലാസ് ഉണ്ടായിരിക്കും. സാേങ്കതിക സർവകലാശാലയുടെ ചൊവ്വാഴ്ചത്തെ എല്ലാ പരീക്ഷകളും ജനുവരി 18ലേക്ക് മാറ്റിയതായി അക്കാദമിക് ഡീൻ ഡോ. ജെ. ശ്രീകുമാർ അറിയിച്ചു. തിരുവനന്തപുരത്ത് ചൊവ്വാഴ്ച ബി.ജെ.പി ഹർത്താൽ പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്. തിരുവനന്തപുരം ജില്ലയിൽ ചൊവ്വാഴ്ച നടത്താനിരുന്ന ഹൈസ്കൂൾ വിഭാഗം രണ്ടാംപാദ പരീക്ഷകളും 21ലേക്ക് മാറ്റി. കേരള സർവകലാശാല ചൊവ്വാഴ്ച നടത്തുന്ന പരീക്ഷകൾക്ക് മാറ്റമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.