Posted On
date_range Updated On
date_range എറണാകുളത്ത് കണ്ണന്താനം; പത്തനംതിട്ടയിൽ തർക്കം തുടരുന്നു
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള ബി.െജ.പിയുടെ കേരളത്തിലെ സ്ഥാനാർഥിപട്ടിക പുറത്തുവിട്ടു. പത്തനംതിട്ടയൊഴിച്ചുള്ള 13 മണ്ഡലങ്ങളിലെ പട്ടികയാണ് പുറത്തുവിട്ടത്. കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനം എറണാകുളത്ത് മത്സരിക്കും. കുമ്മനം രാജശേഖരൻ തിരുവനന്തപുരത്തും ശോഭാ സുരേന്ദ്രൻ ആറ്റിങ്ങലിലും സ്ഥാനാർഥികളാകും.
അതേസമയം ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ അഡ്വ. പി.എസ് ശ്രീധരൻപിള്ള മത്സരിച്ചേക്കുമെന്ന സൂചനയുണ്ടായിരുന്ന പത്തനംതിട്ട ലിസ്റ്റിൽ ഇടംപിടിച്ചില്ല. പത്തനംതിട്ടയിൽ കെ. സുരേന്ദ്രനെ സ്ഥാനാർഥിയാക്കണമെന്ന് വ്യാപകമായി ആവശ്യം ബി.ജെ.പി അണികളിൽ നിന്നും ഉയർന്നിരുന്നു.
- കാസർകോട് - രവീഷ് തന്ത്രി
- കണ്ണൂർ - സി കെ പത്മനാഭൻ
- വടകര - വി കെ സജീവൻ
- കോഴിക്കോട് - കെ പി പ്രകാശ് ബാബു
- മലപ്പുറം - ഉണ്ണികൃഷ്ണൻ മാസ്റ്റർ
- പൊന്നാനി - വി ടി രമ
- പാലക്കാട് - സി കൃഷ്ണകുമാർ
- ചാലക്കുടി - എ എൻ രാധാകൃഷ്ണൻ
- എറണാകുളം - അൽഫോൺസ് കണ്ണന്താനം
- ആലപ്പുഴ - കെ എസ് രാധാകൃഷ്ണൻ
- കൊല്ലം - കെ വി സാബു
- ആറ്റിങ്ങൽ - ശോഭാ സുരേന്ദ്രൻ
- തിരുവനന്തപുരം - കുമ്മനം രാജശേഖരൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.