കോട്ടയം: ലോക്സഭ തെരഞ്ഞെടുപ്പിൽ എൻ.എസ്.എസിെൻറ നിലപാട് മാറ്റത്തിൽ കടുത്ത ആശ ങ്കയുമായി ബി.ജെ.പി. ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിലെങ്കിലും ബി.ജെ.പിയെ പിന്തു ണക്കാൻ എൻ.എസ്.എസ് തയാറാവണമെന്ന അഭ്യർഥനയുമായി പ്രമുഖ നേതാക്കളും സ്ഥാനാർഥിക ളും നേട്ടോട്ടത്തിലാണ്.
എൻ.എസ്.എസുമായി അടുപ്പമുള്ളവരെ രംഗത്തിറക്കിയും നീക്കം തകൃതിയാണ്. പത്തനംതിട്ട, കോട്ടയം, തിരുവനന്തപുരം, ആറ്റിങ്ങൽ, തൃശൂർ, വയനാട് മണ്ഡലങ്ങളിലെങ്കിലും ബി.ജെ.പിയെ പിന്തുണക്കണമെന്നാണ് ആവശ്യം.
സമദൂരം പറയുേമ്പാഴും എൻ.എസ്.എസ് പതുക്കെ യു.ഡി.എഫ് പക്ഷത്തേക്ക് ചാഞ്ഞ സാഹചര്യത്തിലാണ് കടുത്ത മത്സരം നടക്കുന്ന മണ്ഡലങ്ങളിലെ സ്ഥാനാർഥികൾ എൻ.എസ്.എസ് നേതൃത്വത്തെ പിന്തുടരുന്നത്. തങ്ങൾ നിർദേശിച്ച സ്ഥാനാർഥികളെ അവഗണിച്ചതും സ്ഥാനാർഥി നിർണയവേളയിൽ അഭിപ്രായം തേടാതിരുന്നതും എൻ.എസ്.എസ് നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു. തങ്ങൾക്ക് താൽപര്യമില്ലാത്ത പലരും പട്ടികയിൽ കയറിപ്പറ്റിയതും പത്തനംതിട്ടയിൽ ശ്രീധരൻപിള്ളയെ അവസാന നിമിഷം ഒഴിവാക്കിയതും എൻ.എസ്.എസിെൻറ അതൃപ്തിക്ക് കാരണമായി. എൻ.എസ്.എസിെന അകറ്റാൻ ബി.ജെ.പിയിലെതന്നെ ചിലർ ചരടുവലി നടത്തിയെന്ന ആക്ഷേപവുമുണ്ട്. ശബരിമല വിഷയത്തിൽ കർമസമിതി രൂപവത്കരിച്ച് തുടക്കം മുതൽ ബി.ജെ.പിയെ പിന്തുണച്ച എൻ.എസ്.എസിന് പിന്നാലെ പന്തളം കൊട്ടാരവും ബി.ജെ.പിെക്കതിരെ പരോക്ഷ വിമർശനവുമായി രംഗത്തുവന്നതും തിരിച്ചടിയായി.
എൻ.എസ്.എസിനെ അനുനയിപ്പിക്കാനും അഞ്ച് മണ്ഡലങ്ങളിലെങ്കിലും പിന്തുണ ഉറപ്പിക്കാനുമുള്ള അവസാനവട്ട ശ്രമത്തിലാണ് ബി.ജെ.പി നേതൃത്വം. എന്നാൽ, എൻ.എസ്.എസ് വഴങ്ങില്ലെന്ന സൂചനകളാണ് പുറത്തുവരുന്നത്. ബി.ജെ.പി ദേശീയ നേതാക്കളുമായി എൻ.എസ്.എസിനെ ബന്ധപ്പെടുത്താനുള്ള നീക്കവും സജീവമാണ്. അതിനിടെ പ്രധാന മണ്ഡലങ്ങളിൽ എൻ.എസ്.എസിെൻറ പിന്തുണക്കായി ഇടതുമുന്നണിയും രഹസ്യനീക്കങ്ങൾ ശക്തമാക്കി. എൻ.എസ്.എസുമായി അടുത്ത ബന്ധമുള്ള ഇടതുനേതാക്കളെ ഇതിനായി ചുമതലപ്പെടുത്തിയെങ്കിലും നേതൃത്വം വഴങ്ങിയിട്ടില്ല. തിരുവനന്തപുരം, പത്തനംതിട്ട, മാവേലിക്കര, ആലപ്പുഴ, എറണാകുളം, കൊല്ലം, ആലത്തൂർ, പാലക്കാട് എന്നിവിടങ്ങളിെലല്ലാം ഇടതുമുന്നണി എൻ.എസ്.എസിെൻറ പിന്തുണക്കായി തീവ്രശ്രമം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.