ബിശ്വാസ്​ മേത്ത പുതിയ ചീഫ്​ സെക്രട്ടറിയായി ചുമതലയേറ്റു

തിരുവനന്തപുരം: പുതിയ കേരള ചീഫ്​ സെക്രട്ടറിയായി ഡോ. ബിശ്വാസ്​ മേത്ത ചുമതലയേറ്റു. 18 മാസത്തെ സർവീസിന്​ ​ശേഷം ടോം ജോസ്​ ഞായാറാഴ്​ച വിരമിച്ച സാഹചര്യത്തിലാണ്​ ബിശ്വാസ്​ മേത്ത പുതിയ ചീഫ്​ സെക്രട്ടറിയായത്​. മന്ത്രിസഭ യോഗത്തി​േൻറതായിരുന്നു തീരുമാനം. നേരത്തേ ആഭ്യന്തര അഡീഷനൽ ചീഫ്​ സെക്രട്ടറിയായിരുന്നു​ ഡോ. ബിശ്വാസ്​ മേത്ത. 

ബിശ്വാസ്​ മേത്ത സ്ഥാനമേൽക്കുന്നതോട്​ അനുബന്ധിച്ച്​ വിരമിച്ച ചീഫ്​ സെക്രട്ടറി ടോം ജോസ്​, മുഖ്യ തെരഞ്ഞെടുപ്പ്​ ഓഫീസർ ടിക്കാറാം മീണ തുടങ്ങിയവരും മറ്റ്​ ഉദ്യോഗസ്ഥരും അദ്ദേഹത്തി​​െൻറ ഓഫീസിലെത്തിയിരുന്നു. 

1986 ഐ.എ.എസ് ബാച്ചിലുള്‍പ്പെട്ട ബിശ്വാസ് മേത്ത രാജസ്ഥാന്‍ സ്വദേശിയാണ്. അടുത്ത ഫെബ്രുവരി വരെയാണ്​ മേത്തയുടെ കാലാവധി. പി.കെ. മൊഹന്തിക്ക്​ ശേഷം സംസ്ഥാനത്തിന് പുറത്തുനിന്നുള്ള ഒരാള്‍ ചീഫ് സെക്രട്ടറിയാവുന്നത് ഇതാദ്യമാണ്​. ഹരിയാന സ്വദേശിയായ മൊഹന്തി 2016ല്‍ രണ്ടു മാസം ചീഫ് സെക്രട്ടറിയായിരുന്നു.

Tags:    
News Summary - biswas mehta became new kerala chief secretary -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.