Posted On
date_range Updated On
date_range അന്തർ നാടകങ്ങൾ ഉണ്ടായെന്ന് ബിനു പുളിക്കക്കണ്ടം; നസ്രത്തിൽ നിന്ന് നന്മ പ്രതീക്ഷിക്കരുത്
പാലാ: പാലാ നഗരസഭ അധ്യക്ഷ സ്ഥാനാർഥി സംബന്ധിച്ച് അന്തർ നാടകങ്ങൾ ഉണ്ടായെന്ന് സി.പി.എം നേതാവ് ബിനു പുളിക്കക്കണ്ടം. വ്യക്തിപരമായി ആക്രമിക്കപ്പെട്ടു. ചിലർക്ക് രണ്ട് മുഖമാണ്. നസ്രത്തിൽ നിന്ന് നന്മ പ്രതീക്ഷിക്കരുതെന്നും ബിനു പുളിക്കക്കണ്ടം പറഞ്ഞു.
പാർട്ടി ചട്ടക്കൂടിൽ നിന്ന് മുന്നോട്ട് പോകും. പോരാട്ടത്തിന്‍റെ ദിവസങ്ങളാണ് കടന്നു പോകുന്നത്. വോട്ടെടുപ്പിന് ശേഷം കൂടുതൽ പ്രതികരിക്കുമെന്നും ബിനു പുളിക്കക്കണ്ടം മാധ്യമങ്ങളോട് പറഞ്ഞു.
കേരള കോൺഗ്രസിന്‍റെ സമ്മർദ്ദത്തിന് മുന്നിൽ മുട്ടുമടക്കി പാല നഗരസഭ അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന ബിനു പുളിക്കക്കണ്ടത്തെ സി.പി.എം മാറ്റിയിരുന്നു. പകരം സി.പി.എം സ്ഥാനാർഥിയായി ജോസിൻ ബിനോയെ മത്സരിപ്പിക്കാനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.