രാഹുൽ ഗാന്ധി സാഹചര്യം മറക്കരുത്​ -ബിനോയ്​ വിശ്വം

തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട്ടി​ൽ രാ​ഹു​ൽ ഗാ​ന്ധി മ​ത്സ​രി​ക്കു​ന്ന​തി​ൽ വി​യോ​ജി​ച്ച്​ സി.​പി.​ഐ. രാ​ഹു​ൽ ഗാ​ന്ധി​ക്ക്​ രാ​ജ്യ​ത്ത്​ എ​വി​ടെ​യും മ​ത്സ​രി​ക്കു​ന്ന​തി​നു​ള്ള അ​വ​കാ​ശ​ത്തെ മാ​നി​ക്കു​ന്നു. എ​ന്നാ​ൽ, വ​യ​നാ​ട്ടി​ലേ​ക്ക്​ അ​ദ്ദേ​ഹം എ​ത്തു​ക​യാ​ണെ​ങ്കി​ൽ ചി​ല ചോ​ദ്യ​ങ്ങ​ൾ​ക്ക്​ കോ​ൺ​ഗ്ര​സ്​ മ​റു​പ​ടി പ​റ​യ​ണ​മെ​ന്നും സി.​പി.​​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ്​ വി​ശ്വം വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

പോ​രാ​ട്ട​ത്തി​​ന്‍റെ കേ​ന്ദ്രം ബി.​ജെ.​പി​ക്ക്​ കൂ​ടു​ത​ൽ സീ​റ്റു​ക​ൾ കി​ട്ടു​ന്ന ഉ​ത്ത​രേ​​ന്ത്യ​യാ​ണോ അ​തോ 20 സീ​റ്റു​ക​ൾ മാ​​ത്ര​മു​ള്ള കേ​ര​ള​മാ​ണോ എ​ന്ന്​ കോ​ൺ​ഗ്ര​സ്​ വി​ശ​ദീ​ക​രി​ക്ക​ണം. ​സ്​​നേ​ഹം നി​ല​നി​ർ​ത്തി അ​ദ്ദേ​ഹ​ത്തോ​ട്​ പ​റ​യാ​നു​ള്ള​ത്​ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യം മ​റ​ക്ക​രു​ത്​ എ​ന്ന​താ​ണ്​ -ബി​നോ​യ്​ വി​ശ്വം പ​റ​ഞ്ഞു.

Tags:    
News Summary - binoy viswam against rahul gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.