തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണെൻറ മകനെതിരായ ആരോപണങ്ങൾ പാർട്ടി വിശദീകരിക്കും. രാഷ്ട്രീയ ആരോപണങ്ങൾക്ക് മറുപടി പറയാൻ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് ധാരണയായത്. ഇതുസംബന്ധിച്ച വൈകുന്നേരത്തോടെ സി.പി.എം വിശദീകരണം നൽകുമെന്നാണ് സൂചന.
ആരോപണങ്ങളെ സംബന്ധിച്ച സംസ്ഥാന സെക്രട്ടറിയേറ്റിൽ കോടിയേരി പ്രസ്താവന നടത്തി. മകനെതിരെ കേസുകളൊന്നും നിലവിലില്ല. പ്രശ്നം നേരത്തെ ഒത്തുതീർന്നതാണ്. തെൻറ മകന് ദുബൈയിൽ പോവാൻ തടസമില്ലെന്നും കോടിയേരി സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിനെ അറിയിച്ചു.
ബിനോയ് കോടിയേരി ദുബൈയിൽ 13 കോടിയുടെ പണം തട്ടിപ്പ് നടത്തിയെന്ന് പരാതിയുമായി വിദേശ കമ്പനിയാണ് രംഗത്തെത്തിയത്. ദുബൈയിലെ ജാസ് ടൂറിസം എൽ.എൽ.സി എന്ന കമ്പനി ഉടമ യു.എ.ഇ സ്വദേശി ഹസൻ ഇസ്മാഇൗൽ അബ്ദുല്ല അൽമർസൂക്കിയുടേതാണ് പരാതി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.