Posted On
date_range Updated On
date_range ഇനി മുഴുവൻ സമയ അഭിഭാഷകനെന്ന് ബിനീഷ് കോടിയേരി
കൊച്ചി: ഇനി മുഴുവൻ സമയ അഭിഭാഷകനായിക പ്രവർത്തിക്കുമെന്ന് ബിനീഷ് കോടിയേരി. രണ്ടര വർഷം മുമ്പേ തീരുമാനിച്ചതാണിതെന്ന് ബിനീഷ് പറഞ്ഞു. എൻറോൾ ചെയ്ത ശേഷം ദുബൈയിൽനിന്ന് ഒരു ഓഫർ വന്നതിനെ തുടർന്ന് അങ്ങോട്ട് പോയി, അതാണ് ആ സമയം പ്രഫഷനിൽ വരാതിരുന്നതെന്നും ബിനീഷ് മാധ്യമങ്ങളോട് പറഞ്ഞു.
പിന്നെ കൊറോണ വന്നു. കേസ് വന്നും നീണ്ടുപോയി. ഇപ്പോൾ സാഹചര്യങ്ങൾ ഒത്തുവന്നിരിക്കുകയാണ്. സിനിമാഭിനയം തുടരുമെന്നും ബിനീഷ് വ്യക്തമാക്കി.
പി.സി ജോർജിന്റെ മകൻ ഷോൺ ജോർജിനൊപ്പം ഹൈകോടതിക്ക് സമീപം ബിനീഷ് പുതിയ ഓഫീസും ആരംഭിച്ചു. മുൻ തെരഞ്ഞെടുപ്പ് കമീഷണർ എൻ. മോഹൻദാസിെൻറ മകൻ നിനു മോഹൻദാസും ഇവരോടൊപ്പമുണ്ട്. തിരുവനന്തപുരം ലോ അക്കാദമിയിൽ ഒരുമിച്ച് പഠിച്ച് 2006ൽ അഭിഭാഷകരായി ഒന്നിച്ച് എൻറോൾ ചെയ്തവരാണ് മൂവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.