മതവിശ്വാസമാകാം പക്ഷേ ഭരണഘടനയെ മാനിക്കണം: കാന്തപുരത്തിന് മറുപടിയുമായി ബിന്ദുകൃഷ്ണ

തിരുവനന്തപുരം: കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാറിന്‍റെ സ്ത്രീ വിരുദ്ധ പരാമർശത്തിന് മറുപടിയുമായി മന്ത്രി ബിന്ദുകൃഷ്ണ. മതവിശ്വാസം ആർക്കും പിന്തുടരാമെന്നും എന്നാൽ ഭരണഘടനയെ മാനിക്കണമെന്നും മന്ത്രി പറഞ്ഞു. നവോത്ഥാന നായകൻമാർ നിരന്തര പോരാട്ടം നടത്തിയാണ് സ്ത്രീകൾ മുൻ നിരയിലേക്കെത്തിയത്. അതുകൊണ്ട് തന്നെ ഇത്തരം സമീപനങ്ങൾ അനുകരണീയമല്ലെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.

പെണ്ണുങ്ങൾ വീട്ടിൽ അടങ്ങി ഒതുങ്ങി ജീവിക്കണമെന്നാണ് ഖുർആൻ പഠിപ്പിക്കുന്നതെന്ന കാന്തപുരത്തിന്‍റെ വിവാദ പ്രസംഗത്തിനാണ് മന്ത്രി മറുപടി നൽകിയത്. സ്ത്രീകൾ പൊതുവേദിയിൽ ഇറങ്ങരുതെന്ന് പറയുന്നത് അവരോടുള്ള ബഹുമാനം കൊണ്ടാണെന്നും ഇറങ്ങിയാൽ വലിയ നാശമുണ്ടാകമെന്നും കാന്തപുരം പറഞ്ഞു.

മതത്തെ കുറിച്ച് കൃത്യമായി പഠിച്ചവരാണ് തങ്ങളെന്നും തന്‍റെ പരാമർശങ്ങളെ ആരെങ്കിലും ചോദ്യം ചെയ്താൽ പേടിച്ചോടില്ലെന്നും കാന്തപുരം പറഞ്ഞു. അന്യ പുരുഷൻമാർക്കിടയിലോ പൊതുവിടങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുതെന്ന വിവാദ സർക്കുലറിനു പിന്നാലെയാണ് കാന്തപുരത്തിന്‍റെ പ്രതികരണം. 

Tags:    
News Summary - bindu krishna response to kanthapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.