ഉപയോഗിച്ച മാസ്കുകള്‍ ശേഖരിക്കാൻ 'ബിന്‍-19'

കൊ​ച്ചി: ഉ​പ​യോ​ഗി​ച്ച മാ​സ്കു​ക​ള്‍ ശേ​ഖ​രി​ക്കാ​നും അ​ണു​മു​ക്ത​മാ​ക്കാ​നും ഉ​പ​ക​ര​ണം വി​ക​സി​പ്പി​ച്ച്​ സ്​​റ്റാ​ര്‍ട്ട​പ് ക​മ്പ​നി. കേ​ര​ള സ്​​റ്റാ​ര്‍ട്ട​പ് മി​ഷ‍െൻറ പി​ന്തു​ണ​യോ​ടെ പ്ര​വ​ര്‍ത്തി​ക്കു​ന്ന കൊ​ച്ചി​യി​ലെ വി.​എ​സ്.​ടി മൊ​ബി​ലി​റ്റി സൊ​ലൂ​ഷ​ന്‍സി‍െൻറ ബി​ന്‍-19 എ​ന്ന ഉ​പ​ക​ര​ണ​മാ​ണ്​ ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്.

തി​രു​വ​ന​ന്ത​പു​രം ശ്രീ​ചി​ത്തി​ര തി​രു​നാ​ള്‍ ഇ​ന്‍സ്​​റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ല്‍ സ​യ​ന്‍സ​സ് ആ​ന്‍ഡ് ടെ​ക്നോ​ള​ജി​യി​ല്‍നി​ന്ന്​ ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക​ഴി​ഞ്ഞ വ​ര്‍ഷം ജൂ​ണി​ല്‍ ഇ​ൻ​റ​ര്‍നെ​റ്റ് ഓ​ഫ് തി​ങ്​​സ്​ (ഐ.​ഒ.​ടി) ഉ​പ​യു​ക്ത​മാ​ക്കി ബി​ന്‍-19 വി​ക​സി​പ്പി​ച്ച​ത്. ഉ​പ​യോ​ഗി​ച്ച മാ​സ്കു​ക​ൾ ബി​ന്‍-19‍െൻറ ചേം​ബ​റി​ല്‍ നി​ക്ഷേ​പി​ക്കു​മ്പോ​ള്‍ത​ന്നെ അ​ണു​മു​ക്ത​മാ​ക്കു​ക​യും ബി​ന്നി​ന​ക​ത്തു​ള്ള മ​റ്റൊ​രു അ​റ​യി​ല്‍ അ​ണു​മു​ക്ത​മാ​ക്കി​യ മാ​സ്കു​ക​ള്‍ എ​ത്തു​ക​യും ചെ​യ്യു​ന്നു.

മാ​സ്ക് നി​ക്ഷേ​പി​ക്കു​ന്ന​വ​ര്‍ക്ക് ബി​ന്നി​ലെ ഓ​ട്ടോ​മാ​റ്റി​ക് സാ​നി​റ്റൈ​സ​ര്‍ ഡി​സ്പെ​ന്‍സ​റി‍െൻറ സ​ഹാ​യ​ത്തോ​ടെ കൈ​ക​ള്‍ അ​ണു​മു​ക്ത​മാ​ക്കാ​നാ​കും. മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ​യാ​ണ് ബി​ന്നി‍െൻറ പ്ര​വ​ര്‍ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തെ​ന്ന് വി.​എ​സ്.​ടി ചീ​ഫ് എ​ക്സി​ക്യൂ​ട്ടി​വ് ഓ​ഫി​സ​ര്‍ അ​ല്‍വി​ന്‍ ജോ​ര്‍ജ് പ​റ​ഞ്ഞു.

Tags:    
News Summary - ‘Bin-19’ to collect used masks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.