ഗ​വ​ർ​ണ​റെ ചാ​ൻ​സ​ല​ർ സ്ഥാ​ന​ത്തു​നി​ന്ന് മാ​റ്റാ​ൻ ബി​ൽ; നി​യ​മ​സ​ഭ സ​മ്മേ​ള​നം ഡി​സം​ബ​ർ ആ​ദ്യം

തിരുവനന്തപുരം: ഗവർണറെ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്ന് മാറ്റാനുള്ള ബിൽ അവതരിപ്പിക്കാൻ ഡിസംബറിൽ നിയമസഭ സമ്മേളനം വിളിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. ഡിസംബർ അഞ്ചുമുതൽ 15 വരെ സഭാസമ്മേളനം ചേരാനാണ് ധാരണ. ബുധനാഴ്ച ചേരുന്ന മന്ത്രിസഭ യോഗം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും.

നിയമസർവകലാശാല ഒഴികെ സംസ്ഥാനത്തെ 15 സർവകലാശാലകളുടെയും ചാൻസലർ ഗവർണറാണ്. ഓരോ സർവകലാശാലയുടെയും നിയമത്തിൽ ഭേദഗതി കൊണ്ടുവരാൻ പ്രത്യേകം ബിൽ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമം. ഗവർണർക്ക് പകരം ആര് ചാൻസലറാകും എന്നതിൽ ചർച്ച നടക്കുകയാണ്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ മാറ്റങ്ങളെകുറിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച ശ്യാം ബി. മേനോൻ കമീഷന്‍റെയും എൻ.കെ. ജയകുമാർ കമീഷന്‍റെയും റിപ്പോർട്ടുകൾ സർക്കാറിന്‍റെ പരിഗണനയിലാണ്.

ശ്യാം ബി. മേനോൻ റിപ്പോർട്ടിലെ ശിപാർശ അനുസരിച്ച് ഓരോ സർവകലാശാലക്കും പ്രത്യേകം ചാൻസലർ വേണം. അക്കാദമിക് രംഗത്തെ വിദഗ്ധരെ ചാൻസലറാക്കണമെന്നാണ് ശിപാർശ. മുഖ്യമന്ത്രിയെ വിസിറ്റർ ആക്കണമെന്നുമുണ്ട്. ജയകുമാ‍ർ കമീഷൻ റിപ്പോർട്ടിൽ ചാൻസലർ ഗവർണർ തന്നെയാണെങ്കിലും അധികാരം വെട്ടിക്കുറക്കാനാണ് ശിപാർശ.

Tags:    
News Summary - Bill to remove the Governor from the post of Chancellor; Legislative session on 1st December

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.