ബൈക്ക് കുഴിയിൽചാടി അപകടം; യുവാവിന് പരിക്ക്

കോട്ടയം: ബൈക്ക് കുഴിയിൽചാടി യുവാവിന് പരിക്കേറ്റു. കുമരകം സ്വദേശി ബിനുവിനാണ് (36) പരിക്കേറ്റത്. ബുധനാഴ്ച വൈകീട്ട് ഏഴരയോടെ നാട്ടകം പാറേച്ചാൽ ബൈപാസ് റോഡിൽ പുളിനാക്കൽ പള്ളിക്ക് സമീപം പാക്കൽകടവിലാണ് സംഭവം. മണിപ്പുഴ പ്രസിൽനിന്ന് ജോലികഴിഞ്ഞ് കുമരകത്തെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ബിനു. പോളവാരി മൂടിയ റോഡിന് മധ്യഭാഗത്തെ കുഴിയിൽ ബൈക്ക് ചാടി നിയന്ത്രണംവിട്ട് മറിയുകയായിരുന്നു.

റോഡിലേക്കുവീണ ബിനുവിന്‍റെ കൈക്കും മുട്ടിനും പരിക്കേറ്റു. പരിക്കേറ്റ ബിനുവിനെ ജില്ല ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോഡിൽ അപകടങ്ങൾ തുടർക്കഥയാണെന്നും വഴിവിളക്കുകൾ തെളിയാത്തതും റോഡിലെ വലുതും ചെറുതുമായ കുഴികൾ അടക്കാത്തതുമാണ് അപകടങ്ങൾക്ക് കാരണമെന്ന് പ്രദേശവാസികൾ പറഞ്ഞു.

Tags:    
News Summary - Bike jumps into ditch; youth was injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.