Posted On
date_range Updated On
date_range ബൈക്കിൽ നിന്ന് ബസിനടിയിലേക്ക് തെറിച്ചുവീണു; ഭർത്താവിനൊപ്പം സഞ്ചരിച്ച യുവതിക്ക് ദാരുണാന്ത്യം
മലപ്പുറം: ബൈക്കിൽ നിന്ന് ബസിനടിയിലേക്ക് തെറിച്ചുവീണ യുവതിക്ക് ദാരുണാന്ത്യം. വാണിയമ്പലം മങ്ങംപാടം പൂക്കോട് വീട്ടിൽ സിമി വർഷയാണ് (22) മരിച്ചത്.
ഭർത്താവിനൊപ്പം ബൈക്കിൽ പോകവേ വണ്ടൂർ തിരുവാലി പൂന്തോട്ടത്തിൽ വച്ചായിരുന്നു അപകടം. എതിരെ വന്ന ബസിൽ ബൈക്ക് ഉരസി ഇരുവരും റോഡിൽ വീഴുകയായിരുന്നു. സിമിയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. സിമി അപകട സ്ഥലത്ത് തന്നെ മരിച്ചു. ഭർത്താവ് വിജേഷിനെ(28) പരിക്കുകളോടെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മഞ്ചേരിയിലേക്ക് മൊബൈൽ ഫോൺ വാങ്ങാനായി പോകുകയായിരുന്നു ഇരുവരും. മങ്ങംപാടം പൂക്കോട് വീട്ടിൽ വിനോജിന്റെ മകളാണ് മരിച്ച സിമി വർഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.